ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല

തിരൂര്‍: കുറ്റിപ്പുറം പാലത്തിന് സമീപം ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടു കാണാതായ ആന്ധ്ര സ്വദേശിയായ പനീന്ദ്ര (24)യെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭാരതപ്പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ സര്‍വ്വേ നടത്തുന്നതിനിടെയാണ് പനീന്ദ്രയും മറ്റൊരു ജോലിക്കാരനും ഒഴുക്കില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാളെ മിനി പമ്പയിലെ രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചെങ്കിലും പനീന്ദ്രയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്നുള്ള നേവി സംഘത്തിന്റെ നേതൃത്വത്തില്‍ ചമ്രവട്ടം ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലുംഫലമുണ്ടായില്ല. ദിവസങ്ങളായി വിവിധ ഭാഗങ്ങളില്‍ ദുരന്ത നിവാരണ സേനയടക്കമുള്ളവര്‍ തിരച്ചില്‍ നടത്തിവരികയാണ്.

Share news
error: Content is protected !!
Scroll to Top