തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുടങ്ങിയേക്കും. തീയതി സംബന്ധിച്ച് ഇന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച് ചെയ്തു തീരുമാനമെടുക്കാനാണ് സാധ്യത. 22നോ 23നോ തുടങ്ങി 10 ദിവസത്തിനകം പരീക്ഷ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീംകോടതി ഇന്നലെ അനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടികള്‍ തുടങ്ങിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ വൈകിട്ടു തന്നെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച തുടങ്ങി.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമാണെന്നും പരീക്ഷ നടത്തരുതെന്ന ഹര്‍ജി തള്ളുകയാണെന്നും ജസ്റ്റിസ് എം.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.




