ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി ലഭ്യമാക്കും: മന്ത്രി ആന്റണി രാജു

കൊച്ചി: ഡ്രൈവിങ് ലൈസന്‍സുകള്‍ വീടുകളിലിരുന്ന് സ്വന്തമാക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹനവകുപ്പ് ഇനി ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കും, മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. അഴിമതിയും ഇടനിലക്കാരുമില്ലാതെ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കണം.

ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top