തിരുവനന്തപുരം: പ്ലസ്‌വണ്‍ പരീക്ഷ നടത്തിപ്പില്‍ ആശങ്കകള്‍ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷ നടത്തിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്നും ടൈംടേബില്‍ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷ തിയതിയില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ തുറക്കുന്നകാര്യംതീരുമാനിക്കുക വിദ്യാഭ്യാസ വകുപ്പ് മാത്രമായിരിക്കില്ലെന്നും ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കൊണ്ടായിരിക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ ഒരുക്കുങ്ങള്‍ നത്തേണ്ടതുണ്ട്.എല്ലാ പഴുതുകള്‍ അടച്ചുള്ള ഒരുക്കങ്ങളാണ്. നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും. വിവിധ വകുപ്പുകളുടെ സഹകരണം ഇതിന് ആവശ്യമാണെന്നും അദേഹം പറഞ്ഞു.




