പ്രണയപ്പക;യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി ട്രാന്‍സ് ജെന്‍ഡര്‍

മധുര: പ്രണയപ്പകയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതിയെ ജീവനോടെ കത്തിച്ചു. ഐടി ജീവനക്കാരിയായ മധുര സ്വദേശി ആര്‍ നന്ദിനി(27)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡറായ മഹേശ്വരി(27)യെന്ന വെട്രിമാരന്‍ അറസ്റ്റിലായി. ശനിയാഴ്ച പൊന്‍മാറിലെ ആളൊഴിഞ്ഞയിടത്താണ് സംഭവം നടന്നത്.

പ്രണയ ബന്ധത്തില്‍ നിന്ന് നന്ദിനി പിന്മാറിയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിക്കുകയും ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്ത ശേഷം യുവതിയെ കത്തിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് നന്ദിനിയെ പ്രദേശവാസികള്‍ പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും മധുരയില്‍ ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരനായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഒരെ ഐടി സ്ഥാപനത്തിലായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഇരുവരും തമ്മില്‍ ചില വഴക്കുകളുണ്ടായിരുന്നതായി പോലീസ് പറയുന്നുണ്ട്. നന്ദിനി മറ്റ് പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിലും വെട്രിമാരന് എതിര്‍പ്പുണ്ടായിരുന്നു. 24 ാം തിയതി നന്ദിനിയുടെ പിറന്നാളായിരുന്നു. ഇതിന്റെ തലേദിവസമാണ് ഒരിക്കല്‍കൂടി കാണണമെന്നും ഒരു സര്‍പ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞ് വെട്രിമാരന്‍ നന്ദിനിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഇവിടെ വെച്ചാണ് ക്രൂരമായി നന്ദിനിയെ ഇയാള്‍ കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top