HIGHLIGHTS : The woman was found dead at her husband's house; Husband arrested
മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ (25) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സുല്‍ഫത്തിന്റെ ഭര്‍ത്താവ് ഷമീമി (32) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സുല്‍ഫത്തിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. നാട്ടുകാര്‍ രാവിലെ കാണുമ്പോള്‍ മൃതദേഹം കെട്ടഴിച്ച് നിലത്ത് കിടത്തിയ നിലയിലായിരുന്നു.

ഷമീം ക്രൂരമായി മര്‍ദ്ദിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്
ബന്ധുക്കള്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഷമീമിനെ ചോദ്യം ചെയ്ത് രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിരിയിരിക്കുന്നത്.
ചുങ്കത്തറ പൂക്കോട്ടുമണ്ണ മുത്തെക്കല്‍ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുല്‍ഫത്ത്. അല്‍ഹാന ഫാത്തിമ, മുഹമ്മദ് ഹയാന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൂക്കോട്ടുമണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു