യുവതി സ്വര്‍ണവുമായി കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം:സ്വര്‍ണവുമായി കരിപ്പൂരില്‍ യുവതി പോലീസ് പിടിയിലായി. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് പിടിയിലായത്. 1884 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം ഷബ്‌നയെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വില വരും.ജിദ്ദയില്‍ നിന്നും സ്‌പൈസ് വിമാനത്തിലാണ് യുവതി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.

കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും യുവതി എല്ലാം ആദ്യം നിഷേധിക്കുകയായിരുന്നത്രെ.
താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. യുവതിയുടെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിക്കുകയും തുടര്‍ന്ന് യുവതിയുടെ ദേഹം പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് യുവതി സഞ്ചരിച്ച വാഹനം പരിശോധിച്ചപ്പോഴാണ് കാറിന്റെ ലഫ്റ്റ് ഡോര്‍ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ മിശ്രിത മടങ്ങിയ പാക്കറ്റ് കണ്ടെത്തിയത്.

യുവതി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണ്ണം എയര്‍പോര്‍ട്ടിനുള്ളില്‍വെച്ച് തന്നെ തന്റെ ഹാന്‍ഡ് ബാഗിനകത്തേക്ക് മാറ്റിയിരുന്നത്രെ. പിന്നീട് പോലീസിനെ കണ്ടതോടെബാഗില്‍ നിന്നും കാറിലെ ഡോര്‍ പോക്കറ്റിലേക്ക് മാറ്റുകയുമായിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top