പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ ഭാര്യയെയും മക്കളെയും അടക്കം അഞ്ച് പേരെ യുവതി വെട്ടിക്കൊന്നു

ബെംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് കാമുകന്റെ ഭാര്യയെയും മക്കളെയും അടക്കം അഞ്ച് പേരെ യുവതി വെട്ടിക്കൊന്നു. സംഭവത്തില്‍ ബെലവട്ട സ്വദേശി ലക്ഷ്മി (30) പിടിയിലായി. ലക്ഷ്മിയുടെ കാമുകന്റെ ഭാര്യ, മൂന്ന് മക്കള്‍, ബന്ധുവായ ഒരു കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ലക്ഷ്മിയുടെ കാമുകന്‍ ഗംഗാറാമിന്റെ ഭാര്യയായ ലക്ഷ്മി(32), മക്കളായ രാജ് (12), കോമള്‍(7), കുനാല്‍(4), ലക്ഷ്മിയുടെ സഹോദരന്‍ ഗണേശിന്റെ മകന്‍ ഗോവിന്ദ്(8) എന്നിവരാണ് കൊല്ലപ്പെട്ടത്.

കര്‍ണാടക ശ്രീരംഗപട്ടണത്താണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. കൃഷ്ണരാജ സാഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ബന്ധുവായ യുവതി വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊല ചെയ്ത ലക്ഷ്മി.

ലക്ഷ്മിക്ക് ഏറെ നാളുകളായി ഗംഗാറാമുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഗംഗാറാം ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഇതോടെ പക വര്‍ധിച്ച ലക്ഷ്മി കൂട്ടക്കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. കച്ചവടത്തിനായി ഗംഗാറാം മൈസൂരില്‍ പോയ സമയത്തായിരുന്നു കൊലപാതകം.

Share news
error: Content is protected !!
Scroll to Top