
തൃശൂര്‍: തൃശൂര്‍ പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളാണ് പാളം തെറ്റിയത്. ഇതെതുടര്‍ന്ന് എറണാകുളം തൃശൂര്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നാണ് വിവരം.
തൃശൂര്‍ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. വലിയ രീതിയലുള്ള അപകടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.
സംഭവസ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




