
തിരൂര്‍: നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരിച്ചു. തലക്കാട് പൂക്കൈത പുന്നശ്ശേരി മുഹമ്മദാലിയുടെ മകന്‍ മുഹമ്മദ് കുട്ടി (30) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. തിരൂരില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ പൂക്കൈത ശിവജി നഗറില്‍ വച്ചാണ് അപകടം നടന്നത്.
ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ അഫ്‌സിന അഫ്‌സത്ത് മക്കള്‍ : ശഹീം, ഉമ്മുറുമാന്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



