പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു

പരപ്പനങ്ങാടി: വാഹനാപകടത്തില്‍ യുവതി മരിച്ചു. കോഴിക്കോട്ട് നിന്ന് തിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയാണ് മരിച്ചത്. പുല്ലൂണിപരേതനായ കിഴക്കേ പിടിയേക്കൽ മുത്തുവിൻ്റെ മകളാണ് മരണപ്പെട്ട ഷീബ (45), ഭർത്താവ് കുറുമ്പടി സ്വദേശി ടി, വി ഷാജഹാൻ എന്ന മാനു, മക്കൾ: സഹീർ അനസ്(ഗൾഫ് ബസാർ മൊബൈൽ വ്യാപാരി ) ശബീർ, ഷെഫീർ, (യു, എ, ഇ) ശാക്കിർ ( എഞ്ചി, വിദ്യാർത്ഥി കോയമ്പത്തൂർ), ഷഫീര്‍ റഹ്മാന്‍.. ചെട്ടിപ്പടി കുപ്പിവളവില്‍ വെള്ളിയാഴ്ച
വൈകീട്ടായിരുന്നു അപകടം.

ഷീബ

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഷീബ പരിവാര്‍ സംഘടനയുടെ മംഗലം പഞ്ചായത്ത് സെക്രട്ടറിയാണ്. ഖബറടക്കം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച.

 

Share news
error: Content is protected !!
Scroll to Top