
വൈറ്റില: ജിമ്മില്‍ വ്യായാമത്തിനിടെ യുവതി കുഴഞ്ഞുവീണ് മരി ച്ചു. എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ വി എസ് രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരി ച്ചത്.
ചൊവ്വ രാവിലെ എട്ടിനാണ് സംഭവം. വയനാട് സ്വദേശിയായ അരുന്ധതി വിവാഹംക ഴിഞ്ഞ് എട്ടുമാസം മുമ്പാണ് എളമക്കരയിലെത്തിയത്. വ്യായാമത്തിനായി പതിവുപോലെ ജിമ്മിലെത്തിയ അരുന്ധതി ഇടയ്ക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബുധന്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



