വേങ്ങരയില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടികൂടി

തിരൂരങ്ങാടി: കഴിഞ്ഞ ഒരുമാസത്തോളമായി നാട്ടുകാരെ ഉറക്കം കെടുത്തിയ കാട്ടുപന്നിയെ പിടികൂടി. ശനിയാഴ്ച രാത്രി ഏഴുമണിയോടെ വേങ്ങര കൂരിയാട് മാതാട് വെച്ച് നാട്ടുകാരും കാസ്മ ക്ലബ് പ്രവര്‍ത്തകരും കാട്ടുപന്നിയെ കണ്ടതിനെ തുടര്‍ന്ന് നിലമ്പൂര്‍ റാപ്പിഡ് ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ റെസ്‌പോണ്‍സ് ടീം ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് 11 മണിയോടെ കുഴിയില്‍ വീണ് കിടന്ന കാട്ട് പന്നിയെ ഡി വൈ ആര്‍ ഒ അംജിത് , ഒ റിയാസ് ,വാച്ചര്‍ നിസാര്‍, ഡ്രൈവര്‍ അനീഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലും ക്ലബ്ബ് പ്രവര്‍ത്തകരായ അലി, അസിം, ഷബീറലി,അബുബക്കര്‍ സിദ്ദിഖ് എന്നിവരുടെ സഹകരണത്തോടെ പുറത്തെടുത്ത് കൊണ്ടുപോവുകയായിരുന്നു.

കാട്ടുപന്നിയെ കൊടുമ്പുഴ സ്റ്റേഷനില്‍ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top