തമിഴ്‌നാട്ടില്‍ പശു മോഷണം തടയുന്നതിനിടെ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിലെ തിരുച്ചിയില്‍ പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെ പോലീസുകാരന്‍ കൊല്ലപ്പെട്ടു. തമിഴ്‌നാട് തിരുച്ചിയില്‍ നവല്‍പേട്ട് സ്റ്റേഷനിലെ എസ്‌ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

പട്രോളിംഗ് നടത്തുന്നതിനിടെയാണ് പശുവിനെ മോഷ്ടിക്കാനായി മൂന്ന് ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘത്തെ ഭൂമിനാഥന്‍ കണ്ടത്. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ വാഹനം നിര്‍ത്താതെ കടന്നുപോവുകയായിരുന്നു. ഇവരെ പിന്‍തുടര്‍ന്ന എസ്‌ഐ രണ്ടുപേരെ പിടികൂടി. തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും സംഘം എസ്‌ഐയെ ആക്രമിക്കുകയുമായിരുന്നു. പുതുക്കോട്ട തൃച്ചി റോഡില്‍ പല്ലത്തുപെട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം വെച്ചാണ് സംഭവം നടന്നത്.

അതെസമയം പുലര്‍ച്ചെ രണ്ടുമണിക്ക് നടന്ന സംഭവം രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയവരാണ് കണ്ടത്. ഉടനെ എസ്‌ഐഎ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിവില്‍ അന്വേഷണം നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പുരോഗമിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top