ഷരീഫ
സേമിയ കട്ട / ഉറപ്പിച്ചത്

സേമിയ കഷ്ണങ്ങളക്കിയത് 1 കപ്പ്
പാൽ 2 കപ്പ്/ അര ലിറ്റർ
വെള്ളം 4 കപ്പ്
ഏലക്കായ 1 എണ്ണം
ഉപ്പ് പാകത്തിന്
പഞ്ചസാര 2 തവി
നെയ്യ് 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് കുറച്ച് എണ്ണം
മുന്തിരി കുറച്ച് എണ്ണം
തയ്യാറാക്കുന്ന വിധം :-
ഒരു പരന്ന പാത്രത്തിൽ നെയ്യ് ചൂടാക്കി സേമിയ കഷണങ്ങൾ ചേർത്ത് ഇളക്കുക. കൂടുതൽ വറന്നു പോവാതെ അണ്ടിപ്പരിപ്പ്, മുന്തിരി, പാൽ , വെള്ളം എന്നിവ ചേർക്കുക. തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. സേമിയ വേവുന്നതുവരെ ഇളക്കുക. ശേഷം പഞ്ചസാര, ഏലക്കായ, ഉപ്പ് എന്നിവയും ചേർത്തിളക്കുക. ശേഷം ഒരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി അതിലേക്ക് മാറ്റുക. ഒരേ കനത്തിൽ എല്ലായിടത്തും പരത്തിയ ശേഷം നേർവരകളായോ കോണായോ വിലങ്ങനെയും കുറുകെയും കത്തികൊണ്ട് വരയ്ക്കുക. ചൂടാറിയശേഷം എടുത്ത് കഴിക്കാം. ( കൂടുതൽ തണുപ്പ് വേണമെങ്കിൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം)




