വീട്ടുമുറ്റത്തെ കിണർ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി

താനൂർ: വീട്ടുമുറ്റത്തെ കിണർ പൊടുന്നനെ ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങി.
നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണറാണ് അപ്രത്യക്ഷമായത്. ഇന്നലെ രാവിലെ 10ന് ഗൃഹനാഥ പുറത്തിറങ്ങിയപ്പോഴാണ് കിണർ താഴ്ന്നത് ശ്രദ്ധയിൽപെട്ടത്. പൂർണമായി ഭൂനിരപ്പിന് താഴെക്ക് ഇറങ്ങിയ നിലയിലാണ്. അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ അരികിനും കേട്പാടുകൾ സംഭവിച്ചു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മായിൽ പുതുശ്ശേരി, റവന്യു അധികൃതർ, ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടർ ജിയോളജിക്കൽ വകുപ്പിന് അന്വേഷണം നടത്താൻ നിർദേശം നൽകി.

7 മീറ്റർ ആഴമുള്ള കിണർ താഴ്ന്നിറങ്ങിയതും സമീപ വീട്ടിലെ കിണറിന് കേടുപാട് സംഭവിച്ചതും മേഖലയിൽ വീട്ടുകാരെ ഭയപ്പാടിലാക്കി. കൂടുതൽ അപകടം ഇല്ലാതാക്കാൻ തകർന്ന കിണർ മണ്ണിട്ട് നികത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top