നന്നമ്പ്രയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

തിരൂരങ്ങാടി: വീട്ടുമറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെയാണ് പതിനഞ്ചാം വാര്‍ഡിലെ ജിഎല്‍പി സ്‌കൂളിന് സമീപത്തെ കാഞ്ഞിരങ്ങല്‍ പരമേശ്വരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.

ഈ സമയത്ത് കിണറിന് സമീപത്ത് ആരും ഉണ്ടാവാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്. രാവിലെ വീട്ടുകാര്‍ കിണറില്‍ നിന്നും വെള്ളം എടുത്തിരുന്നു. ഇതിന് ശേഷമാണ് കിണര്‍ താനെ ഇടിഞ്ഞു താഴ്ന്നുപോയത്.

സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത്, വൈസ് പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍ പിപി ശാഹുല്‍ ഹമീദ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി കെ ശമീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share news
error: Content is protected !!
Scroll to Top