ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു

പൊന്നാനി: ഭാരതപ്പുഴയിലെ ജലനിരപ്പ് നാല് മീറ്റര്‍ ഉയര്‍ന്നതോടെ തീരത്ത് താ മസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. നിളയോരപാതയുടെ ഭിത്തി നാല് മീറ്ററാണ് അതിനാല്‍ ഭിത്തിക്ക് സമാനമായാണ് പുഴ ഒഴുകുന്നത്.

ജലനിരപ്പ് അല്‍പ്പം ഉയര്‍ന്നാല്‍ റോഡും കവിഞ്ഞ് ജനവാസമേ ഖലയിലേക്ക് ഒഴുകാന്‍ സാധ്യത യുണ്ട്. റോഡിനപ്പുറത്തെ വെള്ളം പുഴയിലേക്ക് പോകാനായി സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം കരയിലേക്ക് എത്തിയതാണ് ഈശ്വരമംഗലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതപുലര്‍ത്തിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. മലമ്പുഴ ഡാം തുറക്കുന്ന ഘട്ടംവരുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top