
മലപ്പുറം: മഴ കനത്തതോടെ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ക്കണ്ട് കോട്ട ക്കുന്നിലെ 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ ഒരുക്കിയ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. വാര്‍ഡ് കൗണ്‍സിലര്‍ രമണിയുടെ നേതൃത്വത്തിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
കൂടുതല്‍ ആളുകളെ മാറ്റേണ്ടിവന്നാല്‍ എംഎസ് പി എല്‍പി സ്‌കൂള്‍ സജ്ജമാക്കി യിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. മലപ്പുറം നഗരസഭയിലെ പത്താം വാര്‍ഡില്‍ നിന്ന് ഒരുകുടുംബത്തെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. 12-ാം വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ രാജീവിന്റെ നേതൃത്വത്തില്‍ നെച്ചിക്കുറ്റിയില്‍നിന്ന് നാല് കുടുംബങ്ങളെ എംഎസ്പി എല്‍പി സ്‌കൂളിലേ ക്ക് മാറ്റിപ്പാര്‍പ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




