പാലക്കാട്: കോങ്ങാട് വീടിന്റെ ചുമര് ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. കുണ്ടുവം പാടത്ത് ഇന്നലെ രാത്രിയാണ് സംഭവം. കുന്നത്ത് വീട്ടില്‍ മല്ലി (40) ആണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിക്കാണ് സംഭവം.
കനത്ത മഴയില്‍ വീടിന്റെ ചുമര്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പരിക്കേറ്റ ഭര്‍ത്താവ് വിനോദ് കുമാറിന് പ്രാഥമിക ചികിത്സ നല്‍കി.
പുതിയ വീട് കെട്ടുന്നതിന്റെ ഭാഗമായി വീട് ഭാഗികമായി പൊളിച്ചിരുന്നു. പഴയ വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കിടപ്പ് മുറിയുടെ ചുമരാണ് തകര്‍ന്നത്. അപകടസമയത്ത് മക്കള്‍ മറ്റൊരു മുറിയിലായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




