എ ആര്‍ നഗര്‍:കുട്ടികളില്‍ കായിക ലഹരി വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂളുകളില്‍ വിവിധ കളികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്‍ നടപ്പിലാക്കിവരുന്ന ‘ടീം വിമുക്തി’ പദ്ധതിയുടെ ഭാഗമായി കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ‘വോളിബോള്‍ ഗ്രൗണ്ട്’ നിര്‍മ്മിച്ചു. എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിയാഖത്ത് ഗ്രൗണ്ടിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജോഷ് കുമാര്‍ ടീമിന്റെ ജേഴ്‌സി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. പ്രിവന്റീവ് ഓഫീസര്‍ ബിജു പി നല്ല ജീവിതത്തിന് നല്ല ആരോഗ്യം വേണമെന്നും നല്ല ആരോഗ്യത്തിന് കളികളുടെയും വ്യായാമത്തിന്റെയും ആവശ്യകതയെക്കുറിച്ചും ലഹരി മുക്തമായ ഒരു നാളെക്കായി വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, സംഗീതം, നൃത്തം തുടങ്ങി നല്ല നല്ല ലഹരികള്‍ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളെ ഓര്‍മ്മപ്പെടുത്തി.
സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ഷറഫുദ്ദീന്‍ സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ റഷീദ് പി കെ, വാര്‍ഡ് മെമ്പര്‍ സജ്‌നാ അന്‍വര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡാലി, കായികാധ്യാപകന്‍വികാസ് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




