Section

malabari-logo-mobile

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച; രൂപയുടെ ഡോളറുമായുള്ള മൂല്യം 80 കടന്നു

HIGHLIGHTS : The value of the rupee against the dollar crossed 80

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍ രൂപ. യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 80 കടന്നു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറന്‍സി വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 80.0175 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.

ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യം കുറച്ചു. ആഭ്യന്തര ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപത്തിന്റെ പിന്‍വലിയലും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. ബാരലിന് 102.98 രൂപയായാണ് എണ്ണവില വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ 79.79, 80.20 എന്ന നിരക്കിലായിരിക്കും രൂപയുടെ വിനിമയമെന്നും വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു.

sameeksha-malabarinews

ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ജൂണില്‍ റെക്കോര്‍ഡിട്ടുകൊണ്ട് 26.18 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മേയില്‍ വ്യാപാരക്കമ്മി 24.3 ബില്യണ്‍ ഡോളറായിരുന്നു. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന. യുഎസ് ഫെഡ് നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നും ഇത് രൂപയെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

അതേസമയം ഇടിയാന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 180.14 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 54341.01ലും നിഫ്റ്റി 51.60 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 16226.90ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഓഹരി സൂചികകളില്‍ മുന്നേറ്റം ഉണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!