ഗസല്‍ ഗായകന്‍ ഭൂപീന്ദര്‍ സിങ് അന്തരിച്ചു

മുംബൈ: ബോളിവുഡ്, ഗസല്‍ ഗാനങ്ങളിലൂടെ വിഖ്യാതനായിത്തീര്‍ന്ന ഭൂപീന്ദര്‍ സിങ് (82) അന്തരിച്ചു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമാണു മരണം. അര്‍ബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു.
മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പഞ്ചാബിലെ അമൃത്സറിലാണ് സിങ്ങിന്റെ ജനനം. ഭാര്യ പ്രശസ്ത ഗായിക മിതാലി സിങ്ങാണ്. മകന്‍ നിഹാല്‍ സിങ്ങും സംഗീതജ്ഞനാണ്.

ദുനിയ ഛൂട്ടേ യാര്‍ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്‌കറുമായിച്ചേര്‍ന്നു പാടിയ ഥോഡി സി സമീന്‍ ഥോഡ ആസ്മാന്‍ (സിതാര), ദില്‍ ഢൂണ്ട്താ ഹേ (മൗസം), നാം ഗും ജായേഗ (കിനാര) തുടങ്ങിയവയാണ് സിങ്ങിന്റെ പ്രശസ്ത ഗാനങ്ങള്‍.

 

Share news
error: Content is protected !!
Scroll to Top