ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ചു;ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീപിടിച്ച് അപകടം. നാഗര്‍കോവിലാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച ഇരുചക്രവാഹനത്തിനാണ് തീ പിടിച്ചത്.

നാഗര്‍കോവില്‍ സ്വദേശി രാജാറാമും കുടുംബവുമാണ് സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്നത്. ഈ സമയത്താണ് വാഹനത്തിന് തീപിടിച്ചത്. തീ കത്തുന്നത് കണ്ട ഉടനെ വാഹനം നിര്‍ത്തി ഇതില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കേറിയ കുടുംബം വെള്ളം എടുത്ത് വാഹനത്തിലെ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു.വാഹനം പൂര്‍ണമായും അഗ്നിക്ക് ഇരയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top