ഭോപ്പാല്‍: മധ്യപ്രദേശിലെ സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു ലോക്കോ പൈലറ്റ് മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടി രൂക്ഷമായതിനാല്‍ ട്രെയിനുകളുടെ എഞ്ചിനുകള്‍ക്ക് തീപിടിക്കുകയും കോച്ചുകള്‍ മറിയുകയും ചെയ്തിട്ടുണ്ട്.
അപകടത്തില്‍ ട്രെയിനുകളുടെ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. രണ്ട് റെയില്‍വേ ജീവനക്കാര്‍ കോച്ചുകള്‍ക്കടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ബിലാസ്പൂര്‍ മുതല്‍ കട്നി വരെയുള്ള റെയില്‍വേ റൂട്ടില്‍ ഷഹ്‌ദോലിന് 10 കിലോമീറ്റര്‍ മുമ്പ് ഗുഡ്സ് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചതായാണ് വിവരം. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന് തീപിടിച്ചു. ഒരു എഞ്ചിനു മുകളില്‍ മറ്റൊരു ട്രെയിനിന്റെ എഞ്ചിന്‍ കയറും വിധത്തിലാണ് അപകടമുണ്ടായിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




