
കൊച്ചി: പെരുമ്പാവൂര്‍ കീഴില്ലത്തു ഇരു നില വീട് ഇടിഞ്ഞു താഴ്ന്നു. അപകടത്തില്‍ ഹരിനാരായണന്‍ (13) മരിച്ചു.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. സംഭവസമയത്ത് വീട്ടില്‍ 7 പേര്‍ ഉണ്ടായിരുന്നു. നാരായണന്‍ നമ്പൂതിരി, ഹരിനാരായണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാനായില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




