കുഞ്ചാക്കോ ബോബന്റെ വൈറല്‍ ചുവടുകള്‍ അനുകരിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാന്‍സിന് ചുവടുകള്‍ അനുകരിച്ച് യുവതാരം ദുര്‍ഖര്‍ സല്‍മാന്‍. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ നായികമാരാവുന്ന ഹാനു രാഘവപുഡി സംവിധാനം ചെയ്ത ‘സീതാരാമം’ ഓഗസ്റ്റ് അഞ്ചിനാണ് പുറത്തിറങ്ങുക. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ഉത്സവപ്പറമ്പിലെ ഗാനമേളക്കിടെയുള്ള ആസ്വദിച്ച് ഡാന്‍സ് കളിച്ച ചാക്കോച്ചന്റെ നൃത്തം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ ചുവടുകള്‍ ഇതിനകം നാല് ദശലക്ഷത്തിലധികം പേരാണ് യു ട്യൂബില്‍ ഔദ്യോഗികമായി കണ്ടത്.

മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം രതീഷ് ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനായി പുനഃനിര്‍മ്മിക്കുകയായിരുന്നു. ബിജു നാരായണനാണ് ഗാനം ആലപിച്ചത്.

ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍.
നിന്റെ വാപ്പച്ചിയുടെ ഒരു കടുത്ത ആരാധകനാണെന്നും നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണെന്നും കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലെഴുതിയ കുറിച്ചു.

‘ഡി.ക്യൂ. ബോയ്, നീ എനിക്ക് ആരാണെന്ന് പറയാന്‍ വാക്കുകളില്ല. നിന്റെ വാപ്പച്ചിയുടെ ഒരു ഫാന്‍ബോയ് ആണ് ഞാന്‍. ഇനി അങ്ങോട്ടും അങ്ങനെ തന്നെയായിരിക്കും. ഒരു വ്യക്തി എന്ന നിലയിലും നടന്‍ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ നിന്നില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. ഒരു സുഹൃത്തെന്ന നിലയില്‍, നല്ല മനുഷ്യന്‍ എന്ന നിലയില്‍, എന്താണ് അല്ലാത്തത്.

സുഹൃത്ബന്ധത്തിലും സിനിമയിലും കുടുംബത്തിലും എനിക്ക് നീ ടോപ്പ് ലിസ്റ്റിലാണ്. പൊളിക്കെടാ. ലോകത്തെവിടെ പോയാലും നീ ആ സ്വാഗ് കൈകാര്യം ചെയ്യുന്നതിനെ ഞാന്‍ ആരാധിക്കുന്നു. നിനക്ക് ജീവിതത്തില്‍ ദൈവം നല്ലത് മാത്രം വരുത്തട്ടെ.

പിറന്നാള്‍ ആശംസകള്‍ ഡി.ക്യൂ. ബോയ്. നിന്റെ സ്വന്തം ചാക്കോ മാഷില്‍ നിന്നും ഒരുപാട് സ്നേഹം. അത്ഭുതപ്പെടുത്തുന്ന ഈ നടന് ന്നാ താന്‍ കേസ് കൊട് ടീം പിറന്നാള്‍ ആശംസകള്‍ നേരുന്നു,’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

 

 

 

Share news
error: Content is protected !!
Scroll to Top