തിരൂരില്‍ വെച്ച് തിരുവനന്തപുരം-നിസാമൂദ്ദീന്‍ എക്‌സ്പ്രസില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പിനെ കണ്ടെത്തി

തിരുവനന്തപുരം-നിസാമൂദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പ്. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ്-5 സ്ലിപര്‍ കംപാര്‍ട്‌മെന്റില്‍ 28, 31 ബെര്‍ത്തുകള്‍ക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകള്‍ക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാര്‍ അറിയിച്ചതനുസരിച്ച്

ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ റെയല്‍വേ കണ്‍ട്രോള്‍ ബോര്‍ഡില്‍ വിവരം അറിയിച്ചെങ്കിലും കോഴിക്കോട്ടെത്തിയിട്ട് പരിശോധിക്കാമെന്നായിരുന്നു നിര്‍ദേശം.

കോഴിക്കോട് സ്റ്റേഷനില്‍ വെച്ച് യാത്രക്കാരെ ഇറക്കി ലഗേജടക്കം പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് 11.10 ന് ആണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി തീവണ്ടി യാത്ര തുടര്‍ന്നത്.

Share news
error: Content is protected !!
Scroll to Top