Section

malabari-logo-mobile

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്നു

HIGHLIGHTS : A young woman was trampled to death by a wild elephant in Attapadi

പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേര്‍ന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോള്‍ ആണ് കാട്ടാന ആക്രമിച്ചത്.

sameeksha-malabarinews

കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആനയെ വനം വാചര്‍മാര്‍ കാട്ടിലേക്ക് തിരികെ കയറ്റിയിരുന്നു. ഉള്‍ക്കാട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!