തിരുരങ്ങാടി താലൂക്ക് ആശുപത്രി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തി മരകൊമ്പുകള്‍ ഉടന്‍ മുറിച്ചു മാറ്റണം

തിരൂരങ്ങാടി: തിരുരങ്ങാടി താലൂക്ക് ആശുപത്രി റോഡില്‍ അപകട ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മര കൊമ്പുകള്‍ ഉടന്‍ മുറിച്ചു മാറ്റണമെന്നാവിശ്യപെട്ട്
ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ പൊതുമരാമത്ത് മന്ത്രിക്കും ജില്ലാ കളക്ടര്‍, ഫോറസ്റ്റ്, പരപ്പനങ്ങാടി നിരത്തു വിഭാഗം അധികൃതര്‍ക്കും പരാതി നല്‍കി.

മരത്തിന്റെ കൊമ്പുകള്‍ പൊട്ടി വീഴാറായ അവസ്ഥയില്‍ നില്‍ക്കുന്നതുകൊണ്ട് തന്നെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടം താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സക്ക് പോവുന്ന രോഗികള്‍ക്കും, വാഹനങ്ങള്‍ക്കും പരപ്പനങ്ങാടി കുന്നുംപുറം കോഴിക്കോട് ഭാഗത്തു നിന്ന് കടന്നു പോകുന്ന ബസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും, , കെട്ടിടത്തിനും ഇലക്ട്രിക് പോസ്റ്റിനും ഭീഷണിയാണ്. മരത്തിന്റെ കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട്
കാല്‍നടയാത്രക്കാരും വാഹന ഉടമകളും പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്ത് അപകടം ഭീഷണി ഉയര്‍ത്തുന്ന മരകൊമ്പുകള്‍ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്യം കൂട്ടായ്മ ഭാരവാഹികള്‍
അധികൃതര്‍ക്ക് പരാതി നല്‍കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top