
സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സ്യ ബന്ധന ബോട്ടുകള്‍ കടലിലിറങ്ങുന്നത്. സുരക്ഷയുടെ ഭാഗമായി മത്സ്യബന്ധനത്തിന് പോകുന്നവര്‍ ക്യൂആര്‍ എനേബിള്‍ഡ് ആധാര്‍ കാര്‍ഡ് കരുതണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. കടല്‍സുരക്ഷാ ഏജന്‍സികളുടെ പരിശോധന സമയത്ത് ആധാര്‍ കൈവശമില്ലെങ്കില്‍ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും.
കടല്‍വഴിയുള്ള മയക്കുമരുന്ന് കടത്തും ഭീകരവാദ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സുരക്ഷാ എജന്‍സികളുടെ നിര്‍ദേശപ്രകാരം ആഗസ്റ്റ് ഒന്നുമുതല്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധമായും ആധാര്‍ കൈവശം കരുതണം.
സംസ്ഥാന തൊഴില്‍വകുപ്പിന്റെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്ത അതിഥിത്തൊഴിലാളികള്‍ക്ക് മാത്രമേ മത്സ്യബന്ധന യാനങ്ങളില്‍ ജോലിചെയ്യാന്‍ സാധിക്കുകയുള്ളൂ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




