തിരൂരില്‍ ബസ് പണിമുടക്ക്;വലഞ്ഞ് യാത്രക്കാര്‍

തിരൂര്‍: പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് തിരൂര്‍ താലൂക്കില്‍ ഇന്ന് പ്രൈവറ്റ് ബസ്സുകള്‍ പണിമുടക്കുന്നു. സമരം പെട്ടന്ന് പ്രഖ്യാപിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍.

കഴിഞ്ഞദിവസം തിരൂര്‍ വളാഞ്ചേരി റൂട്ടില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തിരൂര്‍ വളാഞ്ചേരി റൂട്ടില്‍ ഓടിയിരുന്നില്ല. ഇതെ തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ന് തിരൂര്‍ താലൂക്കിലാകെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ തിരൂര്‍-പരപ്പനങ്ങാടി, തിരൂര്‍-വളാഞ്ചേരി, തിരൂര്‍-കോട്ടക്കല്‍ റൂട്ടുകളില്‍ പ്രൈവറ്റ് ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല.

യാത്രക്ക് പ്രധാനമായും പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്ന ഈ മേഖലയില്‍ സമാന്തര സര്‍വീസുകളും കെഎസ്ആര്‍ടിസിയുമാണ് യാത്രാക്കാര്‍ക്ക് ആശ്വാസമാകുന്നത്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top