കൊച്ചി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ പ്രതികരണവുമായി വേടന്‍. തന്നെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടന്‍ പ്രതികരിച്ചു. തന്നെ വേട്ടയാടുകയാണെന്നും, തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടന്‍ പ്രതികരിച്ചു.
മുന്‍കൂര്‍ ജ്യാമ്യാപേക്ഷ നല്‍കുമെന്നും ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തില്‍ നിന്നും പിന്‍മാറിയെന്നുമാണ് യുവതി മൊഴി നല്‍കയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.




