മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.

കൊച്ചി; നടി മാലാ പാര്‍വ്വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചെന്ന പരാതി്‌യില്‍ കേസെടുത്തു പോലീസ്. ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പിന്റെ അഡ്മിനെതിരെയാണ് കേസ്.

ഫേസ് ബുക്കില്‍ നടിയുടെ മുഖചിത്രമുള്ള ഗ്രൂപ്പുണ്ട്. മഹേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് അകൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ പ്രചരിച്ചത.് ഈ ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് മോര്‍ഫ് ചെയത് ചിത്രങ്ങള്‍ മെസഞ്ചര്‍ വഴി അയച്ചുകൊടുത്തതെന്നാണ് പരാതി. 15.000ത്തോളം ആളുകളുള്ള ഗ്രൂപ്പാണിത്.

ഗ്രൂപ്പിന്റെ അഡ്മിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയിരുന്നത്. തൃക്കാക്കര പോലീസാണ് ഇപ്പോള്‍ കേസെടുത്തരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top