പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ കടല്‍ഭിത്തി നിര്‍മ്മാണം മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം

തിരൂവനന്തപുരം ; പരപ്പനങ്ങാടി ചാപ്പപ്പടിയിലെ കടല്‍ഭിത്തി നിര്‍മ്മാണം തിരുവനന്തപുരത്ത് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേര്‍ന്നതായി പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ പി.പി. ഷാഹുല്‍ ഹമീദ്. ചാപ്പപ്പടിയിലെ ഖബര്‍സ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും, പരിസര പ്രദേശത്തുമുള്ള കടലാക്രമണത്തിന് ഉടന്‍ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് തിരൂരങ്ങാടി കെപിഎ മജീദ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം.

പരപ്പനങ്ങാടി നഗരസഭയിലെ തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാപ്പപ്പടി പള്ളിയും, ശ്മശാനവും കടല് കയറി തകരുന്നത് സ്ഥിരം സംഭവമായതിനാല്‍ ഇവിടെ കടല്‍ഭിത്തി നിര്‍മിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നിരന്തരമായി നടന്ന് കൊണ്ടിരിക്കുകയാണ്.
ആയതിന്റെ ഭാഗമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റും, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി ഇന്‍സ്‌പെക്ഷന്‍ നടത്തിയതിന്റെ ഭാഗമായി പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ പ്രവൃത്തിയിലെ പുലിമുട്ടുകളുടെ ഇടയിലുള്ള ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ചിട്ടുള്ള പഴയ കടല്‍ഭിത്തിയുടെ കല്ല് പുനരുപയോഗിച്ച് കൊണ്ട് ചാപ്പപ്പടി ഭാഗം സംരക്ഷിക്കുന്നതിനായി ഹാര്‍ബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതം അറിയിച്ചുകൊണ്ട് ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയ വിവരം എംഎല്‍എ യോഗത്തെ അറിയിച്ചു.

ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകത്തത്തിലുള്ള പ്രദേശവാസികളുടെ പ്രധിഷേധം പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും, അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ചാപ്പപ്പടി പള്ളിയുടെ ഭാഗത്തും പരിസര പ്രദേശങ്ങളിലും കടല്‍ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.

നഗരസഭാ കൗണ്‍സിലര്‍ അസീസ് കൂളത്ത്, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ബിനോയ്, മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലം സന്ദര്‍ശിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top