കന്യാസ്ത്രീകളുടെ അറസ്റ്റ് ; മാധ്യമങ്ങളെ പരിഹസിച്ച് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

തിരുവനന്തപുരം ; ചത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര ന്യൂനപക്ഷ  വകുപ്പുമന്ത്രി ജോര്‍ജ്ജ്കുര്യന്‍. പകരം മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു.

കേസെടുത്തത് റെയില്‍വേ ടി.ടി.ഇ ആണെന്ന വിചിത്രവാദവും അദ്ദേഹം ഉയര്‍ത്തി. വളരെ ലാഘവത്തോടെ ചിരിച്ചും പരിഹസിച്ചുമായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചു.

മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന് ചോദ്യത്തിന് കേസ് അന്വേഷണം നടക്കുയാണെന്നും അത് നടക്കെട്ടെ എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. മതപരിവര്‍ത്തനം നടന്നിട്ടില്ല എന്ന കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കാനും മന്ത്രി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top