ട്രെയിനില്‍ നിന്നും വീണ് മലയാളി യുവതി മരിച്ചു.

എടപ്പാള്‍; മലയാളി യുവതി ട്രെയിനില്‍ നിന്നും വീണു മരിച്ചു. ശുകപരും കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്‌നി(30) ആണ് മരിച്ചത്. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ വെച്ചാണ് അപകടമുണ്ടായത്.

ഭര്‍ത്താവ് രാജേഷിനും മകള്‍ക്കുമൊപ്പം ചെന്നയിലേക്കുള്ള യാത്രക്കിടെ ജോലാര്‍പ്പെട്ടക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ട്രെയിനില്‍ വെച്ച് ശുചിമുറിയിലേക്ക് പോയ രോഷ്‌നി ഏറെ നേരം കഴിഞിട്ടും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് രാജേഷ് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുതുക്കോവിലില്‍ റെയില്‍ പാളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top