വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കത്തിനശിച്ചു;തീ വീട്ടിലേക്കും പടര്‍ന്നു വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

തിരൂരങ്ങാടി:വീട്ടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ കത്തിനശിച്ചു. മമ്പുറം മഖാമിന് മുന്‍വശം എ.പി. അബ്ദുല്‍ ലത്തീഫിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് വീടിനും സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം. ആളപായമില്ല.

വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് ഇലക്ട്രിക് സ്‌കൂട്ടറിനാണ് തീപിടിച്ചത്. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടര്‍ന്നു. റൂമിലുണ്ടായിരുന്ന എ.സി, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവ കത്തിനശിച്ചു.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവര്‍ ഉറങ്ങി കിടക്കുകയായിരുന്നു. പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടന്‍ വീട്ടിലുള്ളവര്‍ പുറത്തേക്ക് പോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top