
കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവഡോക്ടറുടെ പരാതിയില്‍ കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തു.
2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് മാസം വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് വേടന്‍ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി എന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




