കല്‍പ്പറ്റ: വയനാട് ചുരം ആറാം വളവിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ വാനിന് തീപിടിച്ചു.
രാവിലെ പത്തുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു.
അപകട കാരണം വ്യക്തമല്ല. തീ പടരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




