കോഴിക്കോട്: ബി എസ് 4 വിഭാഗം ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധിഒരുവർഷമായി നീട്ടി ഗതാഗത വകുപ്പ് ഉത്തരവിട്ടു. ബിഎസ് 4 വിഭാഗം വാഹനങ്ങളുടെ പുക പരിശോധനകാലാവധി ആറുമാസമാക്കി 2022ൽ സർക്കാർ ഉത്തരറ ഇറങ്ങിയിരുന്നു. എന്നാൽ, ഈ ഉത്തരവ് സെപ്റ്റംബർ21ന് ഹൈക്കോടതി റദ്ദാക്കിയിരുന്ന
ബി എസ് 4 നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റർചെയ്‌ത് ആറുമാസത്തിനുശേഷം പുക പരിശോധനനടത്തണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഇക്കാര്യംവ്യക്തമാക്കിയത്ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ബിഎസ് 4, ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരുവർഷമാക്കി ഗതാഗത വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്.
പുക പരിശോധനാ സെൻ്ററുകൾക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾഎന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ബിഎസ്4 ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധിആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്‌മത ഉറപ്പുവരുത്തുന്നത്ആറുമാസമായി ഉയർത്തിയതുമായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



