ആടുജീവിതത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി

വര്‍ഷങ്ങളോളം മലയാളികള്‍ കാത്തിരുന്ന ബ്ലെസി ചിത്രം ആടുജീവിതം തിയറ്ററില്‍ എത്താന്‍ ഒരുങ്ങുകയാണ്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഒരുങ്ങുന്ന ആടുജീവിതത്തില്‍, ഇതുവരെ ചെയ്യാത്ത ഗെറ്റപ്പുമായി അമ്പരപ്പിക്കുകയാണ് പൃഥ്വിരാജ്. ഇന്ന് റിലീസ് ചെയ്ത ട്രെയിലറിലെ നടന്റെ പ്രകടനം കണ്ട് പൃഥ്വിയുടെ കരിയര്‍ ബെസ്റ്റ് എന്ന് പറയുകയാണ് ഏവരും. ലോക സിനിമയില്‍ മലയാള സിനിമയെ ആടുജീവിതം അടയാളപ്പെടുത്തും എന്നാണ് ഏവരും പറയുന്നത്.

‘പൃഥ്വിയുടെ കഷ്ടപ്പാടിന്റെ ഫലം കിട്ടും. ബ്ലെസിയുടെ വര്‍ഷങ്ങളായിട്ടുള്ള സ്വപ്നം, ഈ സിനിമ ഒന്ന് ഇറങ്ങിക്കോട്ടെ ലോകം കാണാന്‍ പോകുന്ന best പടം, ഈ കേസ് മഞ്ഞുമ്മല്‍ നിര്‍ത്തിയടത്ത് നിന്ന് ആടുജീവിതം തുടങ്ങും, ട്രെയിലര്‍ കണ്ടപ്പോള്‍ ഒരു കര്യം മനസിലായി. അടുത്ത സീന്‍ മാറ്റാന്‍ പോകുന്ന ഐറ്റം. ഈ സീന്‍ മറ്റം അങ്ങ് ഓസ്‌കാറിലേക്ക്, ഈ മനുഷ്യന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കുന്നു. മലയാളത്തില്‍ ഒരു നടന്‍ ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയും ആഴത്തില്‍ സഞ്ചരിച്ചിട്ടുണ്ടാവില്ല. തീര്‍ച്ചയായും ഈ സിനിമയിലൂടെ ഓസ്‌കാറില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല, ഇത്തവണ സംസ്ഥാന, നാഷണല്‍ അവാര്‍ഡിനായി ആരും മത്സരിക്കണ്ട, അത് രാജുവേട്ടന്‍ ഇങ്ങെടുക്കുവാ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്യുന്നത്. ബെന്യാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പട്ട പുസ്തകമാണ് അതേപേരില്‍ സിനിമ ആക്കിയിരിക്കുന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ബ്ലെസി തന്നെയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top