തൃശൂര്‍: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസ്സുകാരന്റെ തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.വിയ്യൂരിലാണ് സംഭവം നടന്നത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തി നോക്കിയപ്പോഴാണ് വീട്ടുകാര്‍ ജനല്‍ ഗ്രില്ലില്‍ തല കുടുങ്ങിയത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഗ്രില്ല് മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിക്ക് ഒരു പോറലു പോലും പറ്റിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




