പരപ്പനങ്ങാടി:സൗജന്യ കോവിഡ് പരിശോധന ക്യാമ്പ് നടത്തി. ചെട്ടിപ്പടി കീഴ്ചിറ സ്‌നേഹ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും ചേര്‍ന്നാണ് പുതൂക്കര അങ്കണവാടിയില്‍ വെച്ച് സൗജന്യ കോവിഡ് പരിശോധന കാമ്പ് നടത്തിയത്.
കാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആന്റിജന്‍ , ആര്‍ ടി പി സി ആര്‍ എന്നീ ടെസ്റ്റുകള്‍ ആണ് നടത്തിയത്.
ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ഇ .ടി. സുബ്രഹ്മണ്യന്‍, ആശാ വര്‍ക്കര്‍മാര്‍ , SRA ഭാരവാഹികള്‍ തുടങ്ങിയവര്‍ കാമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




