
കുന്നമംഗലം : മാവൂർ പൊലീസ് സ്റ്റേഷൻ പരിധിയി ലെ പൂവ്വാട്ട്പറമ്പ് സ്വകാര്യവ്യ ക്തിയുടെ പറമ്പിൽ ഉണക്കാനിട്ട അടക്ക മോഷണം നടത്തിയ കേസിൽ കുന്നമംഗലം സ്വദേശികളായ പെരുവഴികടവ് കരിങ്കുറ്റിക്കാവിൽ വീട്ടിൽ അജയ് കൃഷ്ണ (22), ചേലൂർതടായി കുനിയിൽ ഹൗസിൽ പി വിശാഖ് (22), കുറ്റിക്കാട്ടൂർ സ്വദേശി എഡബ്ല്യുഎച്ച് എൻജിനിയറിങ് കോളേജിന് സമീപം താമസിക്കുന്ന പി എം രോഹിത് (22) എന്നിവരെയാണ് കുറ്റിക്കാട്ടൂർ തെങ്ങിലകടവ് പൈപ്പ് ലൈൻ റോഡിൽനിന്ന് മാവൂർ പൊലീസ് പിടികൂടി യത്.
ഒരുചാക്കിൽ നിറച്ച അടക്ക മറ്റൊരു ചാക്കിലേക്ക് മാറ്റുന്നതു കണ്ട് സംശയംതോന്നിയ നാട്ടുകാർ വിവരം മാവൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയതെന്ന് വ്യക്തമായി. വിശദമായ ചോദ്യം ചെയ്യലിൽ വിശാഖ് പൂവ്വാട്ട്പറമ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ഉണക്കാനിട്ട അടക്ക കവറിലാക്കി തന്റെ വീടിന് സമീപത്തെ ഗ്രൗണ്ടിൽ വയ്ക്കുകയും 17ന് ഉച്ചയോടെ ഇവിടെ നിന്ന് ചാക്കെടുത്ത് വിൽപ്പനക്കായി മാവൂരിലേക്ക് കൊണ്ടു പോകുംവഴി കവർ പൊട്ടി അത് മാറ്റുന്നതിനിടെയാണ് പൊലീസ് പിടിയിലാകുന്നത്.
മാവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി എം രമേഷ്, അസി. സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, ഡ്രൈവർ സിപിഒ വിനീത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതികളെ കോടതിയിൽ ഹജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



