
മീനങ്ങാടി : സ്ഥിരം മോഷ്‌ടാവിനെ മീനങ്ങാടി പൊലീസ് പിടികൂടി. അത്തിനിലം നെല്ലിച്ചോട് പുത്തൻവീട്ടിൽ സരുണാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി വാഴവറ്റ ഏഴാംചിറയിൽ നടന്ന ഗാനമേളക്കിടെയാണ് സരുൺ പിടിയിലായത്. പൊലീസ് ഇൻസ്പെക്ടർ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ടയുടൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് സംഘം പിന്തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.
പ്രതി സഞ്ചരിച്ച ബൈക്ക് മീനങ്ങാടിയിലെ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് മോഷ്‌ടിച്ചതാണ്. മീനങ്ങാടി, കേണിച്ചിറ, അമ്പലവയൽ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ കടകൾ കുത്തിത്തുറന്ന് പണം മോഷ്‌ടിച്ചതിനും ബൈക്കുകൾ മോഷ്‌ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. എസ്ഐ സനൽ, ഓഫീസർമാരായ വരുൺ, ഷൈജു, രജീഷ്, അജിത്ത്, മോഹൻദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കേണിച്ചിറ പൊലീസിന് കൈമാറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



