മോഷണം പതിവാക്കിയയാള്‍ പിടിയില്‍

കാസര്‍കോട് : വിദ്യാനഗര്‍ കോടതി കോംപ്ലക്സിലടക്കം സംസ്ഥാനത്ത് നിരവ മോഷണം നടത്തിയ കേസില്‍ കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി പിടിയില്‍. തൊട്ടില്‍പ്പാലം കാവിലുംപാറ വട്ടിപ്പറ നാലോന്നുകാട്ടില്‍ സനല്‍ എന്ന സനീഷ് ജോര്‍ജിനെ (44) യാണ് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്.

നാലിന് രാത്രി കാസര്‍കോട് വിദ്യാനഗര്‍ കോടതി കോംപ്ലക്‌സിന്റെയും തൊട്ടടുത്ത സ്‌കൂളിന്റെ പൂട്ടുപൊളിച്ചതും ചെര്‍ക്കള നാലാംമൈല്‍ മരമില്ലില്‍ നിന്ന് 2.85 ലക്ഷം രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പി ബിജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതി പരിസരത്തുള്ള സിസിടിവി തെളിവുപ്രകാരമാണ് അങ്കമാലിയില്‍ നിന്നും കാസര്‍കോട് എഎസ്പി പി ബാലകൃഷ്ണന്‍നായരും സംഘവും പ്രതിയെ അറസ്റ്റു ചെയ്തത്.

ഒഞ്ചിയം സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ കണ്ണുക്കര ഹെഡ് ഓഫീസ്, കോഴിക്കോട് ചേമഞ്ചേരി പോസ്റ്റ് ഓഫീസ്, നാദാപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി, കല്ലാച്ചി ടൗണ്‍ പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലും ഇയാള്‍ മുമ്പ് മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. വിദ്യാനഗര്‍ ഇന്‍സ് പെക്ടര്‍ യു പി വിപിനടക്കം 13 പേരാണ് പ്രത്യേക അന്വേഷക സംഘത്തിലുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top