Section

malabari-logo-mobile

കുപ്രസിദ്ധ മോഷ്ടാവ് സുഡാനി ഹമീദിന്റെ കൂട്ടുപ്രതി താനൂര്‍ പോലീസിന്റെ പിടിയില്‍

HIGHLIGHTS : The thief has been arrested by the Tanur police

താനൂര്‍: കഴിഞ്ഞദിവസം താനൂര്‍ പോലീസിന്റെ പിടിയിലായ സുഡാനി ഹമീദിന്റെ കൂട്ടുപ്രതിയും പിടിയിലായി. അങ്ങാടിപ്പുറം സ്വദേശി അല്ലൂര്‍ വീട്ടില്‍ ഷിഹാബുദ്ദീന്‍ (46)ആണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. പിടിയിലായ സുഡാനി ഹമീദ് എന്ന അബ്ദുള്‍ ഹമീദിനെയും പള്ളിക്കല്‍ സ്വദേശി ആഷിഖിനെയും താനൂര്‍ ശോഭ പറമ്പിന് സമീപത്തെ മുരളീധരന്റെ വീട്ടില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയതപ്പോഴാണ് താനൂര്‍ ഒലപ്പീടികയില്‍ 2019 ല്‍ ജാഫറിന്റെ വീട്ടില്‍ മോഷണം നടത്തിയ ഇവരുടെ കൂട്ടു പ്രതിയായ ഷിഹാബുദീനെ കുറിച്ച് വിവരം ലഭിച്ചത്.

2019 ല്‍ ഓലപ്പീടികയിലെ ജാഫറിന്റെ വീട്ടില്‍ നിന്നും പൂട്ടിയിട്ട വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് ആറുപവന്‍ സ്വര്‍ണാഭരണവും സിസിടിവി യുടെ ഡിവിയാറും മോഷണം നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ആയ ശിഹാബുദീന്‍ വില്‍പ്പന നടത്തുകയായിരുന്നെന്നും ഈ സംഘം പല സ്ഥലങ്ങളില്‍ മോഷണം നടത്തുകയും കിട്ടുന്ന സ്വര്‍ണവും മറ്റും വിറ്റ് കിട്ടുന്ന പണം കൊണ്ട് കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ഭാടജീവിതം നയിച്ചുവരികയുമായിരുന്നു ഇയാള്‍.

sameeksha-malabarinews

കര്‍ണാടകയിലെ മംഗലാപുരം എന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ശിഹാബുദീനും ഹമീദും മോഷണത്തിനായി തീവണ്ടി കയറി കേരളത്തില്‍ എത്തുകയും ആഷിക്കും ഒന്നിച്ച് മോഷണം നടത്തുകയും ചെയ്യുകയാണ് പതിവ് .തമിഴ്‌നാട്ടിലെ സേലം എന്ന സ്ഥലത്തു പ്രതികള്‍ക്ക് മറ്റൊരു ഒളിത്താവളം ഉണ്ട് പോലീസിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മോഷ്ടാക്കള്‍ അവരുടെ താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പി മൂസവള്ളിക്കാടന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ മാരായ ജീവന്‍ ജോര്‍ജ്, ഹണി . കെ ദാസ് ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലേഷ് കെ , ജിനേഷ്, എം.പി.സബറുദ്ദീന്‍ ,ആല്‍ബിന്‍ ,അഭിമന്യു , വിപിന്‍, പെരിന്തല്‍മണ്ണ ഡാന്‍സഫ് ടീം ,എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!