വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ വീട്ടിൽ തന്നെ വെച്ച്‌ മറന്നു

HIGHLIGHTS : The thief forgot the stolen gold.

തിരുവനന്തപുരം: മാറനല്ലൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ച കള്ളൻ 10 പവൻ വീട്ടിൽ തന്നെ വെച്ച്‌ മറന്ന നിലയിൽ കണ്ടെത്തി. മോഷണം നടത്തി കള്ളൻ പിൻവാതിൽ വഴി രക്ഷപ്പെടുന്നതിനിടെ അടുക്കളയിലാണ്  സ്വണ്ണം മറന്നുവെച്ചത്.

ഊരൂട്ടമ്പലം ഗോവിന്ദമംഗലം കട്ടറക്കുഴി നന്ദാവനത്തിൽ വർക്‌ഷോപ്പ് ജീവനക്കാരൻ പ്രതാപചന്ദ്രൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ മക്കൾ പഠിക്കുന്ന സ്കൂളിലെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് മോഷണം നടന്നത്. തിരികെ രാത്രി 9 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിൻവാതിൽ തുറന്നു കിടക്കുന്നത് കണ്ടു. മോഷണം നടന്നതായി സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15 പവൻ സ്വർണവും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസിലായത്.

മോഷ്ടാവ് വീടിന്റെ പിൻവശത്തുകൂടി കടക്കാൻ ശ്രമിച്ചപ്പോൾ തുണിയിൽ കെട്ടിയ പത്തുപവൻ അടുക്കളയിലെ സ്ലാബിൽ വെച്ച് മറന്നുപോയതായിരിക്കാം എന്നാണ് കരുതുന്നത്

വീട്ടുകാർ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!