Section

malabari-logo-mobile

അവകാശങ്ങളോടൊപ്പം കര്‍ത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തന്‍ അധ്യാപക സമൂഹത്തിന് കഴിയണം: ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

HIGHLIGHTS : The teaching community should be able to convince children of rights as well as duties: Chairman Child Rights Commission

തിരുവനന്തപുരം:അവകാശങ്ങളോടൊപ്പം കര്‍ത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താന്‍ അധ്യാപക സമൂഹത്തിന് കഴിയണമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. പോലീസ് വകുപ്പും സംസ്ഥാന ബാലാവകാശ കമ്മീഷനും സംയുക്തമായി തിരുവനന്തപുരം റൂറല്‍ പരിധിയിലെ എസ് പി സി ചുമതലയുള്ള അധ്യാപകര്‍ക്ക് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണ്. അവകാശ ലംഘനങ്ങളില്‍ ഇടപെടുന്നതോടൊപ്പം ബാലവകാശ കമ്മീഷന്‍ നയപരമായ വിഷയങ്ങളില്‍ ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനായി കുടുംബശ്രീയടക്കമുള്ള വിവിധ സംഘടനകളുമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

sameeksha-malabarinews

6 വയസ്സുവരെയുള്ള കുട്ടികളെ നിരപരാധികളായി കാണണം. ഒരു വയസ്സു മുതല്‍ ആറ് വയസ്സുവരെ അവരുടെ മാനസിക വികാസം പ്രാപിക്കുന്ന സമയമെന്ന നിലയില്‍ കൂടുതല്‍ കരുതല്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിര്‍ത്താന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം റൂറല്‍ ജനമൈത്രി ഹാളില്‍ നടന്ന ചടങ്ങില്‍ ബാലാവകാശ കമ്മീഷന്‍ അംഗങ്ങളായ എസ് സുനന്ദമേനോന്‍, ജലജ മോള്‍, ഡി വൈ എസ് പി വി ടി രാശിത്, സബ് ഇന്‍സ്പെക്ടര്‍ എസ് വി ദേവകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്ന വിഷയത്തില്‍ എസ് അനില്‍, ശ്രീനേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!